അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്‌കരണം ; വിദഗ്ധ സംഘം സന്ദർശനം നടത്തി

Share to


Perinthalmanna Radio
Date: 29-06-2025

പെരിന്തൽമണ്ണ:  ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കഴിക്കാൻ സ്വീകരിക്കേണ്ട പുതിയ പരിഷ്‌കരണ നടപടികളെക്കുറിച്ച് പഠിക്കാൻ ഉദ്യോഗസ്ഥ- ജനപ്രതിനിധി സംയുക്ത സംഘം സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം മലപ്പുറത്ത് കലക്‌ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സന്ദർശനം. അങ്ങാടിപ്പുറത്ത് ഗതാഗത പരിഷ്‌കരണം നടപ്പാക്കുമെന്ന് സംഘത്തെ നയിച്ച മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. റിപ്പോർട്ട് കലക്‌ടർക്കും എംഎൽഎക്കും കൈമാറുമെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു.

റോഡിന്റെ തകർന്ന ഭാഗം നവീകരിച്ച് മേൽപാലത്തിലൂടെ ഗതാഗതം പുനരാരംഭിക്കുന്ന ദിവസം മുതൽ പുതിയ ഗതാഗത പരിഷ്‌കരണങ്ങളും അങ്ങാടിപ്പുറത്ത് നിലവിൽ വരും. ഇന്നലെ മഞ്ഞളാംകുഴി അലി എംഎൽഎ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ, വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, ആർടിഒ ബി.ഷഫീഖ്, ജോയിന്റ് ആർടിഒ എം.രമേഷ്, ഡിവൈഎസ്‌പി എ.പ്രേംജിത്ത്, സിഐ സുമേഷ് സുധാകരൻ, പിഡബ്ലിയുഡി ദേശീയപാത അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ ഷമീർബാബു, അസി.എൻജിനീയർ ഇൻസാഫ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ക്രമീകരണം വരുത്താനുദ്ദേശിക്കുന്ന സ്ഥലങ്ങളിലെല്ലാം സംഘം സന്ദർശിച്ച് വിവിധ സാധ്യതകൾ വിലയിരുത്തി.
  ………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *