അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം റോഡിൽ ഇന്റർലോക്ക് വിരിക്കൽ ആരംഭിച്ചു

Share to



Perinthalmanna Radio
Date: 30-06-2025

പെരിന്തൽമണ്ണ:
അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് സമീപം ആരംഭിച്ച റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിൽ ഇന്റർലോക്ക് കട്ട വിരിക്കുന്ന പ്രവർത്തനം ആരംഭിച്ചു.

ഇന്നലെ രാവിലെ ആരംഭിച്ച പ്രാഥമിക നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്റർലോക്ക് വയ്ക്കാൻ തയ്യാറാക്കിയ ഭാഗത്തെ റോഡിന്റെ പഴയ ടാറിങ് മുഴുവൻ നീക്കം ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങിയത്.

പ്രവർത്തികൾ അതിവേഗം തുടർന്നു കൊണ്ടിരിക്കുന്നു. ഈ ശനിയാഴ്ചയോടെ, അതായത് ജൂലൈ 5-നകം പ്രധാനഘട്ടം പൂർത്തിയാക്കാനും, ജൂലൈ 6-മുതൽ ചെറിയ വാഹനങ്ങൾക്ക് ഗതാഗതം ഭാഗികമായി അനുവദിക്കാനുമാണ് അധികൃതർ ലക്ഷ്യമിടുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *