അങ്ങാടിപ്പുറം മേൽപാലം അട‌ച്ചതോടെ പെരിന്തൽമണ്ണയിൽ കടുത്ത വ്യാപാരമാന്ദ്യം

Share to


Perinthalmanna Radio
Date: 01-07-2025

പെരിന്തൽമണ്ണ:  മേൽപാലം പരിസരത്തെ റോ‍ഡ് പൂട്ടുകട്ട വിരിച്ച് ബലപ്പെടുത്തുന്നതിനായി ദേശീയപാത അടച്ചിട്ടതോടെ പെരിന്തൽമണ്ണയിൽ കടുത്ത വ്യാപാരമാന്ദ്യം. പെരിന്തൽമണ്ണയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതാണു കാരണം. അത്യാവശ്യക്കാർ മാത്രമാണ് നഗരത്തിലേക്ക് വരുന്നത്.

റോഡിന്റെ നിർമാണം രാത്രിയിൽ കൂടി നടത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ഭാഗത്തേക്കു വരുന്നതിന് ടൗൺ ബസ് സർവീസ് കാര്യക്ഷമമായി നടത്തണമെന്നും കുരുക്ക് അനുഭവപ്പെടുന്ന മേഖലകളിൽ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കലക്‌ടർക്ക് നിവേദനം നൽകി. 
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *