
Perinthalmanna Radio
Date: 01-07-2025
പ്ലസ് വൺ സപ്ലിമെൻ്ററി അലോട്മെന്റിൽ പരിഗണിക്കാൻ ആകെ ലഭിച്ചത് 53,789 അപേക്ഷകൾ. ഇതിൽ 48,223 പേരും മുഖ്യഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തതിനാൽ പുതിയ ഓപ്ഷനുകൾചേർത്ത് അപേക്ഷ പുതുക്കിയതാണ്.
പുതിയ അപേക്ഷകർ 5,566 മാത്രമാണ്. എസ് സി, എസ്ടി വകുപ്പുകളുടെ മേൽനോട്ടത്തിലെ മോഡൽ ? റസി. സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് 130 അപേക്ഷകൾ ലഭിച്ചു. മൂന്ന് സപ്ലിമെന്ററി അലോട്മെന്റുകളുണ്ടാകും. ഇതിൽ ആദ്യത്തേത് വ്യാഴാഴ്ച രാത്രി പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച രാവിലെ 10-നും ശനിയാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽചേരാം.
ഏകജാലകംവഴിയുള്ള മെറിറ്റിൽ 57,920 സീറ്റുകളാണുള്ളത്. ഈ സ്ഥാനത്ത് അപേക്ഷകൾ 53,789 ആണ്. ഇതിൽത്തന്നെ 6,344 കുട്ടികൾ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചവരാണ്. ഫലത്തിൽ ആകെ അപേക്ഷകർ 47,445 മാത്രമാണ്.
ഇതുവരെ സ്കൂകൂളിൽ ചേർന്നത് 3,48,335 കുട്ടികൾ
ഇതുവരെ പ്ലസ് വണിന് ചേർന്നിരിക്കുന്നത് 3,48,335 കുട്ടികളാണ്. 2,68,696 പേരും ഏകജാലകംവഴിയുള്ള പൊതുമെറിറ്റിൽ പ്രവേശനം ലഭിച്ചവരാണ്.
മറ്റുവിഭാഗങ്ങളിൽ പ്രവേശനം നേടിയവർ. സ്പോർട്സ് ക്വാട്ട- 4,838, മാനേജ്മെന്റ്റ് ക്വാട്ട-34,902, കമ്യൂണിറ്റി ക്വാട്ട- 20,997, അൺഎയ്ഡഡ്- 17,791, മോഡൽ റസി. സ്കൂൾ- 1,111
എല്ലാ വിഭാഗങ്ങളിലുമായി മിച്ചമുള്ളത് 93,860 സീറ്റുകൾ
സംസ്ഥാനത്തെ സ്കൂളുകളിൽ എല്ലാവിഭാഗങ്ങളിലുമായി ആകെ 4,42,195 പ്ലസ് വൺ സീറ്റുകളാണുള്ളത്. 3,48,335 കുട്ടികളാണ് പ്രവേശനം നേടിയിരിക്കുന്നത്. 93,860 സീറ്റുകൾ ഈ ഘട്ടത്തിൽ മിച്ചമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HmjAvybRN1r4v9ivlkw83g
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
