അങ്ങാടിപ്പുറം മേൽപ്പാലത്തിൽ റീടാറിങ് നടത്തണമെന്ന് ആവശ്യം

Share to


Perinthalmanna Radio
Date: 01-07-2025

അങ്ങാടിപ്പുറം: ദേശീയ പാത അടച്ചിട്ട ഘട്ടത്തിൽ അങ്ങാടിപ്പുറം മേൽപ്പാലം റീടാറിങ് കൂടി നടത്തുന്നത് ആലോചിക്കണമെന്ന് ആവശ്യം. കനത്ത ചൂടിൽ റോഡിലെ ടാർ ഒരു വശത്തേക്ക് ഉരുകി ഒലിച്ചിറങ്ങിയും കുഴികൾ രൂപപ്പെട്ട് മേൽപ്പാലത്തിന്റെ സ്ലാബുകൾ കാണുന്ന രീതിയിലാണ് ഇപ്പോൾ. പാലത്തിലെ റോഡിൻ്റെ അരിക് ചില ഭാഗങ്ങിൽ ഉയരം കൂടിയതിനാൽ ഇരുചക്ര വാഹനങ്ങൾ ഇതിൽ നിന്ന് തെന്നി മറ്റു വലിയ വാഹനങ്ങളിൽ തട്ടി അപകടത്തിൽ പെടുന്ന സ്ഥിതിയുണ്ട്. വലിയ വാഹനങ്ങൾക്ക് റോഡിലെ ഈ ഉയരങ്ങൾ ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ദിവസങ്ങളോളം അടച്ചിടുന്ന മേൽപ്പാലത്തിൽ റോഡിലെ ഈ പണികൾ കൂടി തീർക്കുകയാണെങ്കിൽ ഇനി ടാറിങ്ങിന് വേണ്ടി മേൽപ്പാലം മറ്റൊരു സമയത്ത് അടച്ചിടേണ്ട ആവശ്യമില്ല എന്നാണ് യാത്രക്കാരും ഡ്രൈവർമാരും പറയുന്നത്. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *