ട്രെയിൻ ടിക്കറ്റ് നിരക്കു വർധന; ബാധിക്കുന്നത് ദീർഘദൂര യാത്രക്കാരെ

Share to



Perinthalmanna Radio
Date: 02-07-2025

പെരിന്തൽമണ്ണ: ട്രെയിൻ ടിക്കറ്റ് നിരക്കുകളിലെ വർധന ചെറുയാത്രകളെ ബാധിക്കില്ലെങ്കിലും ദീർഘദൂര യാത്രക്കാരെ ബാധിക്കും. ഓർഡിനറി ട്രെയിനുകളിൽ 500 കിലോമീറ്റർ വരെ സെക്കൻഡ് ക്ലാസ് യാത്രകൾക്കു ടിക്കറ്റ് നിരക്കിൽ മാറ്റമില്ലെന്നാണു റെയിൽവേ അറിയിച്ചിട്ടുള്ളത്. 500 കി.മീ കഴിഞ്ഞുള്ള യാത്രയ്ക്ക് ഓരോ കിലോമീറ്ററിനും അര പൈസയുടെ വർധനയുണ്ടാകും. എന്നാൽ മെയിൽ, എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ എസി കോച്ചിലെ യാത്രയ്ക്കു നിലവിലുള്ള നിരക്കിനെക്കാൾ കിലോമീറ്ററിനു രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റിന് ഒരു പൈസയും വർധിക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *