മങ്കട ആശുപത്രി വികസനത്തിന് ഏഴുകോടി അനുവദിച്ചു

Share to


Perinthalmanna Radio
Date: 04-07-2025

മങ്കട: മങ്കട ആശുപത്രി വികസനത്തിന് ഏഴുകോടി അനുവദിച്ച്‌ സർക്കാർ. 1961ല്‍ ആരംഭിച്ച മങ്കട ഗവണ്‍മെന്‍റ് ആശുപത്രി ഇപ്പോള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററാണ്. കാലപ്പഴക്കം മൂലം എട്ടു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മങ്കട, കൂട്ടിലങ്ങാടി, മക്കരപ്പറമ്ബ്, കുറുവ, പുഴക്കാട്ടിരി, മൂർക്കനാട്, അങ്ങാടിപ്പുറം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങള്‍ (നാല് എഫ് എച്ച്‌സി, രണ്ട് സിഎച്ച്‌സി, രണ്ട് പിഎച്ച്‌സി) ഉള്‍പ്പെട്ട മങ്കട ഹെല്‍ത്ത് ബ്ലോക്കിന്‍റെ ആസ്ഥാനം കൂടിയാണ് മങ്കട സിഎച്ച്‌സി. ആശുപത്രി വികസനത്തിന്‍റെ ഭാഗമായി മൂന്നുനില കെട്ടിടം, ലിഫ്റ്റ്‌, പീഡിയാട്രിക് ഒപി, ഐപി, ഗൈനക്കോളജി ഒപി, ഐ പി, ലേബർ റൂം, ഓപറേഷൻ തിയേറ്റർ, മാമോഗ്രാം ഉപകരണങ്ങള്‍, എക്സ്-റേ മെഷീൻ, സ്കാനിംഗ് മെഷീൻ, ആംബുലൻസ് വാഹനം, ചുറ്റുമതില്‍ എന്നിവ നടപ്പാക്കുന്നതിനാണ് ഫണ്ട് ആവശ്യപ്പെട്ടിട്ടുള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *