അങ്ങാടിപ്പുറത്ത് നാളെ മുതൽ പുതിയ ഗതാഗത ക്രമീകരണങ്ങള്‍

Share to


Perinthalmanna Radio
Date: 05-07-2025

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപാലത്തിലൂടെ വാഹന ഗതാഗതം നാളെ മുതൽ ഭാഗികമായി പുനസ്ഥാപിക്കും. ഇതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തില്‍ നാളെ മുതല്‍ താഴെ പറയുന്ന ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു.

▪️നാളെ മുതൽ ഇരുചക്ര വാഹനങ്ങൾ, നാല് ചക്ര വാഹനങ്ങൾ (LMV) എന്നിവ അങ്ങാടിപ്പുറം ഓവർ ബ്രിഡ്ജിലൂടെ കടത്തിവിടും.

▪️പാലക്കാട്-  മണ്ണാർക്കാട് ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങൾ പൊന്ന്യാകുർശ്ശി ഷിഫ കൺവെൻഷൻ സെന്റർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് ചില്ലി ജംഗ്ഷൻ മാനത്തുമംഗലം- പട്ടിക്കാട് -മുള്ള്യാർകുർശ്ശി- ഒരാടൻ പാലം വഴി ഹൈവേയിൽ പ്രവേശിക്കണം.

▪️പട്ടാമ്പി റോഡിൽ നിന്നും തൂത റോഡിൽ നിന്നും വരുന്ന ഹെവി വാഹനങ്ങൾ ചിരട്ടമല പരിയാപുരം വഴി ഹൈവേയിൽ പ്രവേശിക്കണം.

▪️കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ ഓരാടം പാലത്തുനിന്നും മുള്ള്യാക്കുർശ്ശി പട്ടിക്കാട് ചില്ലിസ് ജംഗ്ഷൻ മാനത്തുമംഗലം ഷിഫാ കൺവെൻഷൻ സെന്റർ ജംഗ്ഷൻ വഴി ഹൈവേയിൽ പ്രവേശിക്കണം.

▪️അങ്ങാടിപ്പുറം തിരുമന്ധാംകുന്ന് ക്ഷേത്രത്തിൽ നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതു വശം തിരിഞ്ഞ് അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് താഴെ വെച്ച് യുടേൺ ചെയ്ത് ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.

▪️പരിയാപുരം റോഡിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും ഹൈവേയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും ഇടതുവശം തിരിഞ്ഞ് വളാഞ്ചേരി റോഡിൽ പ്രവേശിച്ച് യൂടേൺ എടുത്ത് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

▪️ബസ്സുകൾക്ക് അനുമതി നൽകുന്ന കാര്യം ഉടനെ തീരുമാനിക്കും.

▪️തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്  മുൻപിലുള്ള ബസ് സ്റ്റോപ്പ്  പെരിന്തൽമണ്ണ ഭാഗത്തേക്ക് 100 മീറ്റർ മാറ്റി സ്ഥാപിക്കും.

▪️ട്രാഫിക് പൂർണ്ണമായും തുറന്നു കൊടുക്കുന്ന അവസരത്തിൽ ഭാരം കൂടിയ ചരക്ക് വാഹനങ്ങൾക്ക് അങ്ങാടിപ്പുറം പാലത്തിലൂടെ രാവിലെ 8.30 മുതൽ 10. 30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ചുവരെയും പ്രവേശനം നിരോധിച്ചെന്നും കലക്ടർ അറിയിച്ചു. 
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *