അങ്ങാടിപ്പുറത്ത് വീണ്ടും ഗതാഗത കുരുക്ക് തുടങ്ങി

Share to


Perinthalmanna Radio
Date: 07-07-2025

പെരിന്തൽമണ്ണ: ഇന്നലെ അങ്ങാടിപ്പുറം മേൽപാലം തുറന്നതിന് പിന്നാലെ ഇന്ന് രാവിലെ വീണ്ടും ഗതാഗത കുരുക്ക് തുടങ്ങി. ചെറിയ വാഹനങ്ങൾക്കായി പാലം തുറന്നെങ്കിലും ഇന്നലെ അവധി ദിവസം ആയതിനാല്‍ വാഹനങ്ങള്‍ കുറവ് ആയത് കൊണ്ടു ഗതാഗത കുരുക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ക്കൂളും ഓഫീസുകൾക്കും എല്ലാം പ്രവൃത്തി ദിവസം ആയതിനാല്‍  വളരെയധികം വാഹനങ്ങൾ ഒരേസമയം എത്തിയതും പ്രശ്നത്തിന് കാരണമായി. ഓട്ടോ, കാറുകൾ എന്നിവ നീങ്ങാൻ കഴിയാതെ റോഡിൽ നിറഞ്ഞു നിന്നത് കൊണ്ട് സ്കൂൾ സമയത്ത് യാത്രക്കാർക്കും കുട്ടികൾക്കും ബുദ്ധിമുട്ട് ഉണ്ടായി. പുതിയ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കിയതും ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാക്കിയതായി വാഹന യാത്രക്കാര്‍ പറയുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *