
Perinthalmanna Radio
Date: 20-07-2025
പെരിന്തൽമണ്ണ : നഗരസഭാ ഗവ.ആയുർവേദ ആശുപത്രിക്ക് കലശലാണ് രോഗം. ഇനിയും ചികിത്സ വൈകരുത്. ആതുരാലയ നഗരത്തിൽ ഏറെ ആശ്വാസവും പ്രതീക്ഷയുമേകേണ്ടതാണ് ഈ ആതുരാലയം.
30 വർഷം മുൻപ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി പണിതതാണ് ആശുപത്രിയുടെ നിലവിലുള്ള കെട്ടിടങ്ങൾ. സുരക്ഷിതമല്ലാത്ത കാരണങ്ങളാൽ വർഷങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കാൻ തീരുമാനിച്ച് അടച്ചിട്ട കെട്ടിടങ്ങൾ ഒരു സ്ഥലത്ത്. മറ്റൊരു സ്ഥലത്ത് വർഷങ്ങളായി നിർമാണം തുടങ്ങിയിട്ടും എങ്ങുമെത്താതെ പാതിവഴിയിൽ കിടക്കുന്ന ആശുപത്രി കെട്ടിടം.
ജൂബിലി റോഡിലെ ആയുർവേദ ആശുപത്രിക്ക് 3 കെട്ടിടങ്ങളാണ് ഉള്ളത്. ഇവയിൽ 2 കെട്ടിടങ്ങളും സുരക്ഷാ കാരണങ്ങളാൽ പൊളിച്ചു നീക്കാൻ തീരുമാനിച്ചവയാണ്. അവശേഷിച്ച ഒരു കെട്ടിടത്തിലാണ് നിലവിൽ മൂന്നു കെട്ടിടങ്ങളിലും ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം അങ്ങിങ്ങായി ക്രമീകരിച്ചിട്ടുള്ളത്.
ഒപി ബ്ലോക്ക് മുകൾ നിലയിലാണ്. അവിടേക്ക് പുറത്ത് നിന്ന് കോണി കയറി എത്തുകയെന്നതു തന്നെ വയോധികർക്കും രോഗികൾക്കും വലിയ സാഹസമാണ്. ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ശുചിമുറി സൗകര്യമുള്ളത് അടച്ചിട്ട കെട്ടിടത്തിലെയാണ്. കെട്ടിടം തകർന്നു വീണ് ആരെങ്കിലും അതിനകത്തു പിടഞ്ഞു മരിക്കുന്നതു കണ്ടിട്ടേ അധികൃതർ പൊളിച്ചു നീക്കൂ എന്നാണ്–നാട്ടുകാരൻ ഉന്നയിച്ച ചോദ്യം ഏറെ പ്രസക്തം. ഇവിടെ 2 വാർഡുകളിലായി 5 വീതം പുരുഷന്മാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ 10 പേരെ അഡ്മിറ്റ് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു.
എന്നാൽ പഴയ കെട്ടിടത്തിലുള്ള അടുക്കള ഉപയോഗിക്കാനാവാത്തതിനാൽ വാർഡുകളിലൊന്ന് അടുക്കളയാക്കി. അവശേഷിച്ച ഒരു വാർഡിൽ രോഗികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഊഴമിട്ടാണ് ഇപ്പോൾ പ്രവേശനം. വേറെ നിവൃത്തിയില്ലാഞ്ഞിട്ടാണ്. ഇവിടെ അഡ്മിറ്റ് ചെയ്യണമെങ്കിൽ 5 മാസം മുൻപെങ്കിലും ബുക്ക് ചെയ്യണം. ഇങ്ങിനെ കാത്തു നിൽക്കുന്ന നൂറോളം പേരുണ്ട്.
അസൗകര്യങ്ങളുടെ നടുക്കും മിടുക്കരായ 3 ഡോക്ടർമാരും ജീവനക്കാരുടെ ആത്മാർഥമായ സമീപനവും ഉള്ളതിനാൽ ദിവസവും രോഗികളുടെ എണ്ണം പലപ്പോഴും 150 കവിയുന്നുണ്ട്. ഇവർക്കെല്ലാം നിന്നു തിരിയാൻ ഈ കെട്ടിടത്തിൽ സൗകര്യമില്ല. ചോലോംകുന്നിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ആയുർവേ ആശുപത്രി കെട്ടിടം മുൻ നഗരസഭാ കൗൺസിലിന്റെ കാലത്ത് നിർമാണം തുടങ്ങിയതാണ്. 6.85 കോടി രൂപയായിരുന്നു അന്ന് പ്രതീക്ഷിച്ച പദ്ധതി ചെലവ്. മൂന്ന് നില കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. 50 ബെഡുകളോടെയുള്ള ആശുപത്രിയാണ് വിഭാവനം ചെയ്യുന്നത്. ഇപ്പോഴും ചുമരുകളും പില്ലറുകളുമായി കിടക്കുകയാണ് ഈ കെട്ടിടം. വർഷങ്ങളായി മുടങ്ങി കിടന്ന പ്രവൃ
