ദേശീയപാതയിൽ മരം കടപുഴകി വീണു; രണ്ടര മണിക്കൂർ ഗതാഗതം മുടങ്ങി

Share to


Perinthalmanna Radio
Date: 21-07-2025

രാമപുരം:  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ രാമപുരം നാറാണത്ത് ബ്ലോക്ക് പടിയിൽ വലിയ ചീനി മരം കടപുഴകി വീണു. രണ്ടര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കാലപ്പഴക്കമുള്ള ചീനി മരം റോഡിലേക്ക് മറിഞ്ഞുവീണത്. ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടിൽ തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. പെരിന്തൽമണ്ണയിൽനിന്ന് മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ രാമപുരം സ്കൂൾപടി- വടക്കാങ്ങര വഴിയും പെരിന്തൽമണ്ണയിലേക്കുള്ള വാഹനങ്ങൾ മക്കരപ്പറമ്പ്–മങ്കട വഴിയുമാണ് തിരിച്ചുവിട്ടത്.

ദേശീയപാതയോരത്ത് വർഷങ്ങളായി വീഴാറായി നിന്ന ചീനി മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു. മനോരമ ഉൾപ്പെടെ മാധ്യമങ്ങളിലും മരം ഭീഷണിയായതു സംബന്ധിച്ച് വാർത്ത വന്നിരുന്നെങ്കിലും മുറിച്ചുമാറ്റാൻ നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് മരം വീണത്.

ട്രോമാകെയർ വൊളന്റിയർമാരും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ഫയർഫോഴ്സും പൊലീസും സഹായത്തിനെത്തി. ഗതാഗതം തിരിച്ചുവിട്ടതും നാട്ടുകാരാണ്. മഞ്ഞളാംകുഴി അലി എംഎൽഎയും സ്ഥലത്തെത്തി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *