മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദൻ അന്തരിച്ചു

Share to


Perinthalmanna Radio
Date:21-07-2025

തിരുവനന്തപുരം: കേരളത്തിന്‍റെ സമരപോരാട്ടവീഥികളിൽ വഴികാട്ടിയായി ജ്വലിച്ച ആ നക്ഷത്രം മാഞ്ഞു. പുന്നപ്രയുടെ സമരനായകനും കമ്യൂണിസ്റ്റുകാരുടെ കണ്ണുംകരളുമായ സഖാവ് വി.എസ്. അച്യുതാനന്ദൻ (102) വിടവാങ്ങി.

സി.പി.എം നേതാവും പാർട്ടി സ്ഥാപക അംഗവും കേരള മുൻ മുഖ്യമന്ത്രിയുമായ വി.എസ്, പട്ടം എസ്.ടി.യു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.  

2006 മുതൽ 2011 വരെ കേരളത്തിന്‍റെ 20ാം മുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.   1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന്‌ മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.   കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ്‌ വി.എസ് രാഷ്‌ട്രീയപ്രവര്‍ത്തനത്തിെൻറ ആദ്യഘട്ടം പിന്നിട്ടത്‌. പി. കൃഷ്‌ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു അത്. തുടര്‍ന്ന്‌ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു. അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാഴ്‌ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിെൻറ മുന്‍നിരയില്‍ വി.എസ്‌ ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന്‌ 1946 ഒക്‌ടോബര്‍ 28-ാം തീയതി പൊലീസ്‌ പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച്‌ ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിെൻറ ബയണറ്റ്‌ കാല്‍വെള്ളയില്‍ ആണ്ടിറങ്ങി. ഇത്തരം കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്‌. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലരവര്‍ഷം

Share to

Leave a Reply

Your email address will not be published. Required fields are marked *