
Perinthalmanna Radio
Date: 22-07-2025
പെരിന്തല്‍മണ്ണ: തിരക്കുള്ള റോഡരികില്‍ കാല്‍നട യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയർത്തുന്ന വൈദ്യുതി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാതയില്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ് ഈ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്.
വാഹന തിരക്കേറിയ റോഡിന്റെ വീതി കുറഞ്ഞ ഭാഗത്ത് കാല്‍നട യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ട്രാൻസ്ഫോർമറിന്റെ മുൻവശത്ത് കൂടെയാണ് കടന്നു പോകേണ്ടത്. മഴ പെയ്താല്‍ ട്രാൻസ്ഫോർമറില്‍ നിന്ന് ശബ്ദവും സ്പാർക്കിംഗും ഉണ്ടാകുന്നത് പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു.
രണ്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളും ഇതേ റോഡില്‍ ട്രാൻസ്ഫോമറിന്റെ രണ്ട് ഭാഗത്തായാണുള്ളത്. കാലപ്പഴക്കമേറിയ ട്രാൻസ്ഫോർമറും അനുബന്ധ സംവിധാനങ്ങളും റോഡിനോട് ചേർന്നാണ് നില്‍ക്കുന്നത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
