കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 32,71,302 വോട്ടർമാർ

Share to


Perinthalmanna Radio
Date: 24-07-2025

മലപ്പുറം ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ജില്ലയിൽ 32,71,302 പേർ. 15,85,822 പുരുഷ വോട്ടർമാരും 16,85,436 വനിതാ വോട്ടർമാരും 44 ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് കരട് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. വെബ് സൈറ്റിലെ ഓൺലൈൻ സർവീസ്– വോട്ടർ സർവീസ് എന്ന ലിങ്കിലൂടെ വോട്ടേഴ്സ് ലിസ്റ്റ് എന്ന പേജിൽ ജില്ലാ, പഞ്ചായത്ത്, വാർഡ്, ബൂത്ത് വിവരങ്ങൾ നൽകിയാൽ വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടർപട്ടികയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും മറ്റു തിരുത്തുലകൾക്കും വോട്ടർ സർവീസ് ലിങ്ക് വഴി സാധിക്കും. ഇതിനു പുറമേ കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും പരിശോധനയ്ക്കു ലഭിക്കും.

*വോട്ടർപട്ടികയിൽ പേരു ചേർക്കാം*

2025 ജനുവരി ഒന്നിനോ, അതിനു മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. ഓഗസ്റ്റ് 7 വരെയാണു പേരു ചേർക്കാനും തിരുത്താനും അവസരം. പുതുതായി പേര് ചേർക്കുന്നതിന് (ഫോം 4), തിരുത്തൽ വരുത്തുന്നതിന് (ഫോം 6), സ്ഥാനമാറ്റം വരുത്തുന്നതിന് (ഫോം 7) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഹിയറങ്ങിനുള്ള കംപ്യൂട്ടർ ജനറേറ്റഡ് നോട്ടിസ് ലഭിക്കും. ഇതിൽ പറഞ്ഞ തീയതിയിൽ രേഖകൾ സഹിതം പഞ്ചായത്ത്/ നഗരസഭകളിൽ നേരിട്ട് ഹാജരാകണം. വോട്ടർ പട്ടികയിൽനിന്നു പേര് ഒഴിവാക്കുന്നതിന് (ഫോം 5) ഓൺലൈനായി റജിസ്റ്റർ ചെയ്യുകയും അതിന്റെ പ്രിന്റ് ഔട്ടിൽ അപേക്ഷകനും ആ വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ, തപാലിലോ, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്കു സമർപ്പിക്കണം. പഞ്ചായത്ത്/ നഗരസഭകളിൽ സെക്രട്ടറിമാരാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ. ഓൺലൈൻ അല്ലാതെയും ഓഫിസർക്ക് അപേക്ഷിക്കാം. അന്തിമ പട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *