
Perinthalmanna Radio
Date: 26-07-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെയും അങ്ങാടിപ്പുറത്തെയും ഗതാഗത കുരുക്കിന് പരിഹാരമാകും വിധം നാലുവരി എലിവേറ്റഡ് ഹൈവേയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിക്ക് സമർപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ മുൻ ഉദ്യോഗസ്ഥൻ പിഡി ശങ്കര നാരായണനാണ് എലിവേറ്റഡ് ഹൈവേയുടെ ഡിപിആർ തയ്യാറാക്കിയത്. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ഗവ. ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ അങ്ങാടിപ്പുറം മെയിൻ ജങ്ഷൻ വരെ നീളുന്നതാണ് എലിവേറ്റഡ് ഹൈവേ. 3.9 കിലോ മീറ്റർ ദൂരമാണ് കണക്കാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ റോഡിന്റെ മധ്യത്തിൽ അഞ്ചര മീറ്റർ വരെ ഉയരത്തിൽ നിൽക്കുന്നതാണ് നാലു വരിപാത. സുമാർ 210 കോടി രൂപ ചെലവ് കണക്കാക്കുന്നത്. എലിവേറ്റഡ് ഹൈവേ വന്നാൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും റോഡ് സുരക്ഷ കൂടുതൽ വർധിപ്പിക്കാനും കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിപിആറിന്റെ കോപ്പി സംസ്ഥാന പൊതു മരാമത്ത് മന്ത്രിക്കും പെരിന്തൽമണ്ണ നഗരസഭാ ചെയർമാനും സമർപ്പിച്ചിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
