മങ്കടയിലെ ജനവാസ കേന്ദ്രത്തിൽ എബിസി സെന്ററിന് സ്ഥലം അനുവദിക്കാൻ നിർദേശം

Share to


Perinthalmanna Radio
Date: 28-07-2025

മങ്കട: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ പദ്ധതിക്കുള്ള എബിസി സെന്ററിന് മങ്കടയിൽ സ്ഥലം അനുവദിക്കാൻ നിർദേശം. ജനവാസ കേന്ദ്രത്തിലെ എബിസി സെന്ററിനെതിരേയുള്ള മങ്കട പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയം തള്ളിയാണ് പുതിയ നിർദേശം. മങ്കട പഞ്ചായത്തിലെ 14-ാം വാർഡിൽ നാടിപ്പാറയിൽ 50 സെൻറ് സ്ഥലം പാട്ടവ്യവസ്ഥയിൽ ഏറ്റെടുക്കാനാണ് ജില്ലാ കളക്ടർ പെരിന്തൽമണ്ണ തഹസിൽദാരോട് നിർദേശം നൽകിയത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിലാണ് റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 50 സെൻറ് പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാൻ നിർദേശം. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ എബിസി സെൻററിന് ജില്ലയിൽ സ്ഥലം ലഭ്യമല്ല. അതിനാൽ ജില്ലാ പഞ്ചായത്തിന്റെ അപേക്ഷയിലാണ് റവന്യൂവകുപ്പിന്റെ അധീനതയിലുള്ള 50 സെൻറ് പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാൻ നിർദേശം. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിനെ തുടർന്നാണ് പാട്ടവ്യവസ്ഥയിൽ സ്ഥലം അനുവദിക്കാനുള്ള കളക്ടറുടെ നിർദേശം. എബിസി സെന്റർ അനുവദിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതിയുടെ യോഗത്തിൽ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. മങ്കട വില്ലേജിലെ കർക്കിടകം ദേശത്ത് കണ്ടെത്തിയ ഈ റവന്യൂ ഭൂമി ജനവാസ കേന്ദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന്റെ 300 മീറ്റർ ചുറ്റളവിൽ രണ്ട് സ്കൂളുകളും സ്ഥിതിചെയ്യുന്നുണ്ട്.
ഈ സ്ഥലത്തിന്റെ ഒരു അതിരിൽ മണ്ണാർകുണ്ട് എസ്‌സി നഗറും തൊട്ടടുത്ത് കരുമുത്ത് എസ്‌സി നഗറും ഉണ്ട്. മാത്രമല്ല ഇതിനു ചുറ്റുമായി ധാരാളം വീടുകളുമുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് പിൻമാറണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ഗറലി പറഞ്ഞു.

ജനവാസ കേന്ദ്രത്തിലെ എബിസി സെൻററിനെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും ജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷസമരപരിപാടികൾ നടത്തുമെന്നും വാർഡംഗം ടി.കെ. അലി അക്‌ബർ പറഞ്ഞു.
  …………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *