ഓരാടംപാലം- മാനത്ത്‌മംഗലം ബൈപാസ്; രാഷ്ട്രീയ വടംവലിയിൽ എങ്ങുമെത്തിയില്ല

Share to


Perinthalmanna Radio
Date: 28-07-2025

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരം ആകുമായിരുന്ന ഓരാടംപാലം മാനത്തമംഗലം ബൈപാസ് രാഷ്ട്രീയ വലിയിൽ എങ്ങുമെത്താതെ ശൂന്യതയിൽ തന്നെ. കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും അനുഭവപ്പെടുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഒരാടംപാലം മുതൽ മാനത്തുമംഗലം വരെ റെയിൽവേ മേൽപാലത്തോട് കൂടിയ ബൈപാസ് പദ്ധതിയാണ് 14 വർഷമായി എങ്ങുമെത്താതെ പോയത്. പെരിന്തൽമണ്ണയിലെ വ്യാപാര സമൂഹം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബൈപാസ് സംസ്ഥാന സർക്കാർ മുൻ കൈയെടുത്ത് പൂർത്തിയാക്കേണ്ട അനിവാര്യ വികസന പദ്ധതിക്ക് 2010ൽ അന്നത്തെ ഇടതു സർക്കാർ പത്ത് കോടി രൂപ അനുവദിച്ചതാണ്. അങ്ങാടിപ്പുറത്ത് ഓരാടംപാലം എന്ന പ്രദേശത്തെയും പെരിന്തൽമണ്ണ മാനത്ത് മംഗലത്തെയും കൂട്ടി യോജിപ്പിച്ച് കൃഷിയിടങ്ങളിലൂടെ കൂടുതൽ നാശ നഷ്ടങ്ങളില്ലാതെയാണ് ബൈപാസ് നിർദേശിക്കപ്പെട്ടത്. ആദ്യ സർവേയിൽ 4.04-കി.മീ.നീളം കണക്കാക്കിയതാണ്. 36 ഹെക്ടർ സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് കണക്കാക്കിയതാണ്.

കുറഞ്ഞത് 250 കോടി രൂപ മതിപ്പ് ചെലവു കണക്കാക്കുന്ന പദ്ധതിയാണ് ഒന്നര പതിറ്റാണ്ടായി എങ്ങുമെത്താതെ പോയത്. ഇത്രയേറെ ഫണ്ട് ചെലവിടാൻ സംസ്ഥാന സർക്കാരിന് നിർവാഹമില്ലെന്നാണ് ഇപ്പോഴത്തെ പ്രചാരണം. നൂറു കണക്കിന് വാഹനങ്ങൾ പോവുന്ന ദേശിയ പാതയിൽ അങ്ങാടിപ്പുറം ടൗണിലെ റെയിൽവേ ക്രോസിങ് ഒഴിവാക്കാനായി അതിനു മുകളിൽ മേൽപാലം നിർമിച്ച് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങിയെങ്കിലും, വാഹന കുരുക്ക് ഒഴിവാകാത്ത ഗതികേടിലാണ്. ദേശീയ പാതയിലൂടെ പോവേണ്ട ചരക്കു വാഹനങ്ങളും വലിയ ദീർഘദൂര വാഹനങ്ങളും അങ്ങാടിപ്പുറം പെരിന്തൽമണ്ണ ടൗണിൽ എത്താതെ പോവാനായി ബൈപാസ് വേണമെന്നാണ് പൊതു മരാമത്ത് വകുപ്പ് നടത്തിയ സർവേയിൽ ബോധ്യപ്പെട്ടത്. പദ്ധതി കിഫ്ബിയുടെ മേൽ നോട്ടത്തിൽ പൂർത്തിയാക്കാൻ ആലോചനയും നടന്നു. എന്നാൽ, ഇത്തരം ആലോചന സംസ്ഥാന സർക്കാരും ഉപേക്ഷിച്ച മട്ടാണ്.

പിണറായി വിജയൻ നടത്തിയ നവകേരള സദസ്സിൽ വിഷയം സി.പി.എം തന്നെ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ അതിന് വേണ്ട പരിഗണന നൽകിയില്ല എന്നതാണ് പരിതാപകരം. സർക്കാർ തലത്തിൽ വിഷയം കൊണ്ടു വരാൻ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെയും എം.എ ൽ.എമാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലംകാണുന്നില്ല. 2020ൽ അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണനും കലക്ടറുമടക്കം ബൈപാസ് നടപടികൾക്ക് വേഗം കൂട്ടാൻ എം.എൽ.എമാരെയും ജന പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾക്കും മറ്റും ആലോചന നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി 2021ൽ പെരിന്തൽമണ്ണയിൽ എത്തിയ ഘട്ടത്തിൽ സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെട്ടിട്ടും തുടർ നടപടി ഉണ്ടാകുന്നില്ല. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *