കൊളത്തൂരില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍

Share to


Perinthalmanna Radio
Date: 30-07-2025

കൊളത്തൂർ: കൊളത്തൂർ പൊരുന്നുമ്മല്‍ ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ട യുവാക്കളെ പരിശോധിക്കുന്നതിനിടെ 4.840 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മക്കരപ്പറന്പ് സ്വദേശികളായ എരഞ്ഞിത്തൊടി അബ്ദുള്‍ ബാസിത്ത് (25), നില്ലിക്കോടൻ രഞ്ജിത്ത് (26) എന്നിവരെയാണ് ഡാൻസാഫ് എസ്‌ഐ ബിബിനും സംഘവും അറസ്റ്റ് ചെയ്തത്. മക്കരപ്പറന്പ്, പൊരുന്നുമ്മല്‍ ഭാഗങ്ങളില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാർട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച്‌ ലഹരിവില്‍പ്പനയും ഉപയോഗവും നടത്തുന്നതായി ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥിന് വിവരം ലഭിച്ചിരുന്നു.

തുടർന്ന് കൊളത്തൂർ സ്റ്റേഷൻ പരിധികളില്‍ ഇത്തരം ക്വാർട്ടേഴ്സുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായി രണ്ടുപേരെ കണ്ട് ചോദ്യം ചെയ്തത്.

കൂടുതല്‍ പരിശോധന നടത്തിയതില്‍ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, നർക്കോട്ടിക് സെല്‍ ഡിവൈസ്‌എപി എൻ.ഒ. സിബി, കൊളത്തൂർ സിഐ സജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ ജഗദീഷ്, എസ്‌സിപിഒമാരായ നിധിൻ ആന്‍റണി, ജയേഷ്, സിപിഒ ജിജു എന്നിവരും ജില്ലാ ആന്‍റിനർക്കോട്ടിക് സ്ക്വാഡും അടങ്ങുന്ന സംഘമാണ് യുവാക്കളെ പിടികൂടിയത്.

മങ്കട ഇൻസ്പെക്ടർ അശ്വിത്ത് എസ്. കാണ്‍മയിലിന്‍റെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂർത്തിയാക്കിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *