മണ്ണാർമലയിൽ വീണ്ടും പുലിയിറങ്ങി

Share to



Perinthalmanna Radio
Date: 01-08-2025

പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. വ്യാഴാഴ്‌ച രാത്രി 7.38-നാണ് മാട് റോഡിന് തൊട്ടടുത്ത് പാറയിലൂടെ പുലി നടന്നു പോകുന്ന ചിത്രം ക്യാമറയിൽ പതിഞ്ഞത്. ഈ പ്രദേശത്ത് കുറഞ്ഞ കാലത്തിനിടെ ആറാമത്തെ തവണയാണ് പുലി ക്യാമറയ്ക്കു മുൻപിലെത്തുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരു ഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിൻറെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *