
Perinthalmanna Radio
Date: 03-08-2025
പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഇരട്ട ഇരുമ്പുപാലം എന്ന വേറിട്ട പദ്ധതിയുമായി തിരൂർ ബിപി അങ്ങാടി സ്വദേശി തയ്യിൽ ബാവാസ്.
നിലവിലെ പാലത്തിന്റെ ഇരു ഭാഗത്തും 8 അടി വീതിയിൽ ഇരുമ്പു പാലങ്ങൾ പണിയുകയെന്നതാണ് പദ്ധതി. മുപ്പതോളം കാലുകളിലായി നിർമിക്കുന്ന ഇരട്ടപ്പാലത്തിന് 10 കോടി രൂപയോളം മാത്രമേ ചെലവ് വരൂ എന്നാണ് ഇയാളുടെ അവകാശവാദം. ഈ പാലങ്ങളിലൂടെ ചെറുകിട വാഹനങ്ങൾക്ക് കടന്നു പോകാനാവും.
ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ നിലവിലെ പാലത്തിലൂടെ തന്നെ കടത്തി വിടണം. ഇതിനകം വിവിധ വിഷയങ്ങളിൽ ഒട്ടേറെ വികസന മാതൃകകൾ ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 600 മീറ്റർ നീളത്തിലാണ് പാലം വേണ്ടതെന്നും ഇതിന് 6 ലക്ഷം കിലോ ഇരുമ്പാണ് ആവശ്യമെന്നും പറയുന്നു.
കാലുകൾക്ക് പുറമെ നിലവിലെ പാലത്തിനോടും ബന്ധിപ്പിക്കുന്ന വിധമാണ് രൂപകൽപന. തന്റെ ആശയത്തിന്റെ ചെറിയ മാതൃകയും ഇയാൾ തയാറാക്കിയിട്ടുണ്ട്. ജിംനേഷ്യത്തിന് ആവശ്യമായ ഉപകരണങ്ങൾ നിർമിച്ചു നൽകുന്ന ജോലിയാണ് ബാവാസിന്. ഒരു വർഷത്തിലേറെയായി ചെറിയ മാതൃകകൾ നിർമിച്ച് പരീക്ഷണങ്ങളിലാണെന്ന് ഇയാൾ പറഞ്ഞു. പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുമെന്ന് ബാവാസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
