
Perinthalmanna Radio
Date: 04-08-2025
പെരിന്തൽമണ്ണ: നഗരസഭയിലെ ജൂബിലി റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായി കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാൽ നാളെ (ആഗസ്റ്റ് 5) മുതൽ ആഗസ്റ്റ് 10 വരെ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് പൂർണ്ണമായും ഗതാഗത നിയന്ത്രണം
ഏർപ്പെടുത്തും. പട്ടാമ്പി ചെർപ്പുളശ്ശേരി ഭാഗത്തു നിന്ന് വരുന്ന ബസുകൾ സബ്രീന ഹോട്ടൽ ഭാഗത്ത് കൂടി സ്റ്റാൻഡിൽ പ്രവേശിച്ച് ആയിഷ ജംഗ്ഷൻ – ടൗൺ ട്രാഫിക് ജംഗ്ഷനിലൂടെ തിരിച്ചു പോകേണ്ടതുമാണ്.
ചെയർപേഴ്സൺ ചേമ്പറിൽ ചേർന്ന
സംയുക്ത യോഗത്തിലാണ് തീരുമാനം.
ചെയർ പേഴ്സൺ, ട്രാഫിക് പോലീസ്, ബസ് ഓൺർസ്, ബസ് തൊഴിലാളികൾ, കോൺട്രാക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
