
Perinthalmanna Radio
Date: 04-08-2025
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രി പരിസരത്തെ അപകടാവസ്ഥയിലായിരുന്ന 18 ഓളം ഭീമൻ മരങ്ങളുടെ ചില്ലകൾ മലപ്പുറം ജില്ലാ ട്രോമാ കെയർ, പാലക്കാട് ജില്ലാ സോൺ പ്രവർത്തകർ ചേർന്ന് സുരക്ഷിതമായി മുറിച്ചു നീക്കി. ശക്തമായ കാറ്റിലും മഴയിലും ഏത് നിമിഷവും വീഴാൻ സാധ്യതയുള്ള നിലയിലായിരുന്ന ചില്ലകളുടെ ഭീഷണി ആശുപത്രിയിലെ ജീവനക്കാരും രോഗികളും നേരിടുകയായിരുന്നു.
പെരിന്തൽമണ്ണ ട്രോമാ കെയർ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി എത്തിയ 70 ഓളം പ്രവർത്തകരാണ് പ്രവർത്തനം നിർവഹിച്ചത്. രോഗികൾക്ക് നേരെയായിരുന്ന അപകട സാധ്യതകൾ കണക്കിലെടുത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. ഷീനയുടെ നിർദ്ദേശ പ്രകാരമായിരുന്നു നടപടി.
ക്രെയിൻ സഹായത്തോടെ നടത്തിയ പ്രവർത്തനം ആശുപത്രിയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേക്കുള്ള നിർണായക പടിയാകുകയും ചെയ്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
