
Perinthalmanna Radio
Date: 07-08-2025
പട്ടിക്കാട്: മണ്ണാർമല പ്രദേശത്ത് ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞു. ഇന്ന് പുലർച്ചെ 12:40നാണ് പുലി റോഡിലേക് ഇറങ്ങി വരുന്ന ദൃശ്യം ക്യാമറയിൽ കണ്ടത്. ഈ പ്രദേശത്ത് നിരവധി തവണയാണ് പുലി ക്യാമറയ്ക്ക് മുൻപിലെത്തുന്നത്. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കടന്നു പോകുന്ന മാനത്തുമംഗലം- കാര്യാവട്ടം ബൈപ്പാസ് റോഡിൽ മണ്ണാർമല മാട് റോഡ് ഭാഗത്താണ് സ്ഥിരമായി പുലിയിറങ്ങുന്നത്. ഇതിന് ഇരു ഭാഗത്തുമായി മണ്ണാർമല പള്ളിപ്പടിയിലും മാനത്തുമംഗലത്തുമായി നിരവധി വീടുകളുണ്ട്. ഇവിടെ പലയിടത്തായി മുൻപും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പലതവണ കെണി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വനം വകുപ്പ് കാര്യമായ യാതൊരു നടപടിയും എടുക്കുന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
