പെരിന്തൽമണ്ണ നഗരസഭയിൽ ഹോം മസ്റ്ററിങ് ആഗസ്റ്റ് 10 ന് ആരംഭിക്കും

Share to


Perinthalmanna Radio
Date: 08-08-2025

പെരിന്തൽമണ്ണ: നഗരസഭയിലെ കിടപ്പിലായവർക്ക് പെൻഷൻ മസ്റ്ററിങ് വീട്ടിൽ എത്തി ചെയ്ത് നൽകുവാൻ  സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളുടെ പ്രതിനിധികളുമായി നഗരസഭ ചെയർമാൻ പി.ഷാജി ചർച്ച നടത്തി. ടൗൺ , ഹൗസിങ് കോളനി, ബൈപാസ്, തണ്ണീർപന്തൽ എന്നി അക്ഷയ കേന്ദ്രങ്ങളാണ്  നഗരസഭയിൽ മസ്റ്ററിംഗ് ചെയ്യുന്നത്. പൂർണമായും കിടപ്പിലായവർക്കും അക്ഷയ സെന്ററുകളിൽ എത്തി മസ്റ്ററിങ് ചെയ്യാൻ കഴിയാത്തവർക്കുമാണ് സൗകര്യം ലഭിക്കുക. ആഗസ്റ്റ് 10 മുതലാണ് ഹോം മസ്റ്ററിങ് ആരംഭിക്കുന്നത്. മസ്റ്ററിംഗ് നടത്താൻ ആവശ്യമായ രേഖകൾ കരുതി വെക്കണമെന്ന് നഗരസഭ ചെയർമാൻ  അഭ്യർത്ഥിച്ചു. 
………………………………………..

കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *