
Perinthalmanna Radio
Date: 09-08-2025
പുലാമന്തോൾ: ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുക, അടുക്കള മാലിന്യം സംസ്കരിച്ച് ജൈവ വളമാക്കുക എന്നീ ലക്ഷ്യങ്ങൾക്ക് സഹായകരമാകുന്ന വിധം പഞ്ചായത്ത് 200 കുടുംബങ്ങൾക്ക് ബയോബിൻ വിതരണം ചെയ്‌തു.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ടി.സാവിത്രി ആധ്യക്ഷ്യം വഹിച്ചു. സ്ഥിരസമിതി അധ്യക്ഷരായ കെ.മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, ഭരണസമിതി അംഗങ്ങളായ ഷിനോസ് ജോസഫ്, എൻ.പി.റാബിയ തുടങ്ങിയവരും പ്രസംഗിച്ചു. പഞ്ചായത്ത് ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഹരിതകർമസേനയുടെ സഹായത്തോടെ ശേഖരിച്ച് റീസൈക്ലിങ് പ്രക്രിയയ്‌ക്കായി അയയ്ക്കുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
