ആവശ്യത്തിന് ഡോക്‌ടർമാരും ജീവനക്കാരുമില്ലാതെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി

Share to


Perinthalmanna Radio
Date: 12-08-2025

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയെന്ന ബോർഡു വച്ച് ആവശ്യത്തിന് ഡോക്‌ടർമാരും നഴ്സിങ് ജീവനക്കാരുമില്ലാതെ പ്രതിസന്ധിയിലായ ഗവ. ആശുപത്രിക്ക് വേണ്ടത് ജില്ലാ ആശുപത്രിയുടെ അത്യാവശ്യ സൗകര്യങ്ങളാണ്. ഇന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പുതിയ ഒപി ബ്ലോക്ക് കെട്ടിടം ആശ്വാസകരമാണ്. എൻഎച്ച്എം മുഖേന 1.26 കോടി രൂപ ചെലവിലാണ് ഈ കെട്ടിടം പണിതത്.

അര നൂറ്റാണ്ടു മുൻപുള്ള സ്‌റ്റാഫ് പാറ്റേൺ പ്രകാരമുള്ള ഡോക്‌ടർമാരും ജീവനക്കാരുമായി ഇഴഞ്ഞു നീങ്ങുകയാണ് ഈ ആശുപത്രി.

വാഹനാപകടത്തിൽ പെടുന്നവരും ദേശീയപാത വഴി അത്യാസന്ന നിലയിൽ ആശുപത്രി തേടിയെത്തുന്നവരുമായ സാധാരണക്കാർക്ക് ആദ്യം ആശ്രയിക്കാനുള്ളത് ഈ സർക്കാർ ആശുപത്രിയാണ്. 2014ൽ ആണ് ഗവ.ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. അതിനു ശേഷം അനുവദിക്കപ്പെട്ടത് നാമമാത്രമായ തസ്‌തികകളാണ്. നെഫ്രോളജിസ്‌റ്റ്, കാർഡിയോളജിസ്‌റ്റ്, ന്യുറോളജിസ്‌റ്റ്, യുറോളജിസ്‌റ്റ് തുടങ്ങി സ്‌പെഷൽറ്റി തസ്‌തികകളൊന്നും ഇവിടെയില്ല. അസി. സർജന്മാരുടെ കുറവ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലും പ്രതിസന്ധിയാകുന്നു.

ഏറ്റവും കൂടുതൽ പോസ്‌റ്റ്മോർട്ട‌ം നടക്കുന്ന ജില്ലാ ആശുപത്രികളിലൊന്നായിട്ടും ഫൊറൻസിക് സർജന്റെ തസ്‌തികയില്ല. നിലവിൽ വർക്ക് അറേജ്മെന്റ് വഴിയാണ് ഫൊറൻസിക് സർജന്റെ സേവനം ലഭ്യമാക്കിയിട്ടുള്ളത്. ഡയാലിസിസ് യൂണിറ്റും 9 ഡയാലിസിസ് മെഷീനുകളുമുള്ളത് ഏറെ ഉപകാരപ്രദമാണ്. മനസ്സു വച്ചാൽ 4 ഷിഫ്‌റ്റ് വരെ പ്രവർത്തിപ്പിക്കാം. എന്നാൽ ഡയാലിസിസ് യൂണിറ്റിൽ ഒരു സ്ഥിരം തസ്‌തിക പോലും അനുവദിച്ചിട്ടില്ല. പുതിയ മാതൃ–ശിശു സംരക്ഷണ ബ്ലോക്ക് അനുവദിച്ചപ്പോഴും ഇവിടേക്ക് കാര്യമായ തസ്‌തികകളൊന്നും ലഭ്യമാക്കിയില്ല.

മാതൃശിശു ബ്ലോക്ക് വേറിട്ട മാതൃശിശു ആശുപത്രിയാക്കി മാറ്റി ആവശ്യമായ തസ്തികകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കാഷ്വൽയും ബ്ലഡ് ബാങ്കും ഒപി ബ്ലോക്കും ഫാർമസിയും മോർച്ചറിയും ഡയാലിസിസ്, എക്‌സ്‌റേ–ഇസിജി വിഭാഗവുമെല്ലാം ചിതറിക്കിടക്കുന്ന ഇവിടെ 106 കോടി രൂപയുടെ മാസ്‌റ്റർ പ്ലാൻ തയാറാക്കി സർക്കാരിലേക്കു സമർപ്പിച്ചിട്ടുണ്ട്. ഈ മാസ്‌റ്റർ പ്ലാനിന് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി തുടർ നടപടികൾ സ്വീകരിക്കാനും വഴിയൊരുക്കണം.

ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസിയും ഇസിജി സൗകര്യവും ഉണ്ട്. ഇവിടെ ജീവനക്കാരുടെ കുറവാണ് തടസ്സം. കാഷ്വൽറ്റി ബ്ലോക്കിന് കിഫ്ബി പദ്ധതിയിൽ പന്ത്രണ്ടര കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങളേറെയായി. ഈ പദ്ധതിക്ക് സാങ്കേതികാനുമതി ലഭിക്കേണ്ടതുണ്ട്. മാതൃശിശു വാർഡും ലക്ഷ്യ വാർഡും ക

Share to

Leave a Reply

Your email address will not be published. Required fields are marked *