അങ്ങാടിപ്പുറം ഉൾപ്പെടെ ജില്ലയിലെ 3 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം പൂർത്തിയായി

Share to


Perinthalmanna Radio
Date: 22-06-2026

അങ്ങാടിപ്പുറം: അമൃത് ഭാരത് പദ്ധതിയി‍ൽ നവീകരണം നടത്തിയ 16 റെയിൽവേ സ്റ്റേഷനുകളിൽ തിരൂർ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം, ഫറോക്ക്, തലശ്ശേരി എന്നിവ ഉദ്ഘാടനത്തിനു തയാറാണെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ മധുകർ റോത്ത്.

ബാക്കി മിക്കതിന്റെയും പണി അവസാനഘട്ടത്തിലാണ്. അനുമതിയായ പറളി–പാലക്കാട് ടൗൺ ബൈപാസ് ലൈനിന്റെ സ്ഥലമേറ്റെടുപ്പ‌ിനു നടപടി ആരംഭിച്ചതായും ഡിആർഎം പറഞ്ഞു.

ഷൊർണൂർ–പോത്തന്നൂർ റൂട്ടിൽ ശേഷിയെക്കൾ കൂടുതലാണ് സർവീസുകൾ. ഷൊർണൂർ–മംഗളൂരു പാതയിൽ ശേഷിയുടെ 85% വരെ ട്രെയിനുകൾ സർവീസ് നടത്തുന്നു. മധുക്കരയിലെ റെയിൽവേ അടിപ്പാതയുടെ നിർമാണം ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും ഡിആർഎം പറഞ്ഞു.

പാലക്കാട്–തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് ജനപ്രതിനിധികളിൽ നിന്ന് അപേക്ഷ ലഭിച്ചതു ശ്രദ്ധയിൽ‌പെട്ടിട്ടില്ല.

വന്ദേഭാരത് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡ് ആണ്. നിലവിൽ കേരളത്തിലെ വന്ദേഭാരത് ട്രെയിനുകൾ വൈകിയോടുന്ന സ്ഥിതിയില്ല.

മഴ ആരംഭിക്കുമ്പോൾ കൊങ്കൺ പാതയിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ തുടർന്ന് ചില ട്രെയിനുകൾക്ക് ചെറിയ കാലതാമസം ഉണ്ടായിട്ടുണ്ടാകാം. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈൻ ജോലികൾ സെപ്റ്റംബറിൽ പൂർത്തിയാക്കും. മേലാറ്റൂർ സ്റ്റേഷൻ ബ്ലോക്ക് സ്റ്റേഷൻ ആക്കി ഉയർത്തിയത് ഉടൻ കമ്മിഷൻ ചെയ്യും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *