
Perinthalmanna Radio
Date: 22-06-2026
പെരിന്തൽമണ്ണ ∙ നഗരസഭയിൽ സഞ്ചാരയോഗ്യമല്ലാത്ത വിധം തകർന്നുകിടക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പ്രവൃത്തികളുടെ ഒന്നാംഘട്ടമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഏറെ പരാതികൾ ഉയർന്നിരുന്ന പെരിന്തൽമണ്ണ നഗരസഭയിലെ പൊലീസ് സ്റ്റേഷൻ– പോസ്റ്റ് ഓഫിസ് റോഡ് താൽക്കാലികമായി മെറ്റൽ പാകി ഗതാഗത യോഗ്യമാക്കുന്ന പണി തുടങ്ങി. വില്ലേജ് ഓഫിസ് പരിസരം അടക്കം വെള്ളക്കെട്ടുള്ള റോഡിന്റെ വശങ്ങളിലും മെറ്റൽ പാകുന്ന ജോലി നടന്നുകൊണ്ടിരിക്കുന്നു. തകർന്ന ഓടകളിലെ സ്ലാബുകൾ നീക്കം ചെയ്ത് പുതിയ സ്ലാബുകൾ ഇടുന്ന ജോലിയും അന്തിമ ഘട്ടത്തിലാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
