അഞ്ചോളം താറാവുകളെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി

Share to


Perinthalmanna Radio
Date: 17-08-2025

അങ്ങാടിപ്പുറം: ഒരു പ്രദേശത്തെ ഭീതിയിലാക്കിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി. വൈലോങ്ങര കിഴക്കെമുക്ക് ഒരുമ റസിഡൻസിയിലെ വി.കെ. റാഫിയുടെ താറാവുകൂട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. അഞ്ച് താറാവുകളെ വിഴുങ്ങിയശേഷം കൂട്ടിൽ കിടക്കുകയായിരുന്നു.ഏറെക്കാലമായി പ്രദേശത്തെ വീടുകളിൽനിന്ന്‌ കോഴിയടക്കമുള്ള വളർത്തുമൃഗങ്ങളെ കാണാതാവുന്നത് പതിവായിരുന്നു. എന്നാൽ, കള്ളനെ പിടികിട്ടിയിരുന്നില്ല.

ശനിയാഴ്ച രാവിലെയാണ് റാഫിയുടെ താറാവുകൂട്ടിൽ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞട്രോമാകെയർ യൂണിറ്റ് പ്രവർത്തകരാണ് പാമ്പിനെ പിടികൂടിയത്. കേരള വനംവകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനായ സർപ്പയിലെ റെസ്‌ക്യൂ വർക്കർമാരായ യുണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, വിനോദ് മുട്ടുങ്ങൽ, അബ്ദുൽഖാദിർ വൈലോങ്ങര എന്നിവർ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് നിലമ്പൂർ അമരമ്പലം സൗത്ത് ഫോറസ്റ്റ് ആർആർടിക്ക് കൈമാറി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *