
Perinthalmanna Radio
Date: 17-08-2025
———————————————-
This News Sponsored by
——————————————
ഭാരത് ബെഡ് എംപോറിയത്തിൽ ഓണം ഓഫറുകളുടെ മഹാവിസ്മയം
▶️പെരിന്തൽമണ്ണയിൽ ബ്രാൻഡഡ് ബെഡുകൾക് 20% മുതൽ 30 ശതമാനം വരെ ഡിസ്കൗണ്ട്
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ പ്രശസ്ത കമ്പനികളുടെ Spring Mattress, Medicated Mattress, Foam Mattress, Coir Mattress, Folding Mattress തുടങ്ങിയവ ഏത് അളവിലും വലിപ്പത്തിലും ലഭ്യമാണ്.
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
📞9961902864
——————————————-
മങ്കട: ഗവ. ആശുപത്രിയിലെ ഈവനിങ് ഒപി ഇടയ്ക്കിടെ മുടക്കം വരുന്നത് ഒഴിവാക്കാൻ എച്ച്എംസി യോഗത്തിൽ ധാരണ. നിലവിലുള്ള ഡോക്ടർമാർ അവധിയിലാകുമ്പോൾ ഈവനിങ് ഒപി ഒഴിവാക്കേണ്ട സാഹചര്യമുണ്ട്. ഇത് രോഗികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതൊഴിവാക്കാൻ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് ഒരു ഡോക്ടറെ കൂടി നിയമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിനോട് രേഖാ മൂലം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടനെ തീരുമാനം എടുക്കാമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉറപ്പ് നൽകി. നടപടി ക്രമങ്ങൾ വേഗത്തിലാക്കി നിയമനം വേഗത്തിൽ പൂർത്തീകരിക്കാനാണ് ധാരണ. സർക്കാറിൽ നിന്ന് അനുവദിച്ച 7 കോടി രൂപയുടെ നിർമാണ പ്രവർത്തികൾക്ക് സ്ഥലം ഉടനെ മരാത്ത് വകുപ്പിന് കൈമാറും. പഴയ ഐപി കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് വിദഗ്ധ സമിതിയെ ഏൽപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയാൽ കെട്ടിടം പൊളിച്ച് മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കും. നിർമാണം പാതിവഴിയിലായ ആശുപത്രി റാംപ് ഉടൻ പൂർത്തീകരിക്കുന്നതിന് കർശന നിർദേശം നൽകി. 108 ആംബുലൻസ് സേവനം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ട് സർക്കാറിലേക്ക് അപേക്ഷിക്കുന്നതിനും എച്ച്എംസി യോഗം തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ. അസ്ഗർ അലി, മെഡിക്കൽ ഓഫിസർ ജസീനാബി, ടി. കെ. ശശീന്ദ്രൻ, സൈഫുളള കറുമുക്കിൽ, സമദ് പറച്ചിക്കോട്ടിൽ, പി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
