
Perinthalmanna Radio
Date: 20-08-2025
പെരിന്തൽമണ്ണ : നഗരസഭയിലെ പൊന്ന്യാകുർശിയിൽ അനാധികൃതമായി പ്രവർത്തിച്ചിരുന്ന കോഴിക്കട പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടി. കെ.പി.ബി.ഡെയ്ലി ഫ്രഷ് എന്ന കടയാണ് പൂട്ടിയത്.
വൃത്തിഹീനമായതിനാലും സമീപവാസികളുടെ പരാതിയെ തുടർന്നുമാണ് നടപടിയെന്ന് അധികൃതർ പറഞ്ഞു. നഗരസഭാ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് കട പ്രവർത്തിച്ചിരുന്നതെന്നും ശാസ്ത്രീയമായ മലിനജല സംസ്കരണ സംവിധാനമോ മറ്റ് സൗകര്യങ്ങളോ ഇവിടെ ഇല്ലെന്നും അധികൃതർ അറിയിച്ചു. സ്ഥാപനത്തിന് ആരോഗ്യ വിഭാഗം നോട്ടിസ് നൽകിയിട്ടും പ്രവർത്തിച്ചു വരികയായിരുന്നു. ഇതേ തുടർന്നാണ് കട പൂട്ടാൻ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടത്.
ഇന്നലെ രാവിലെയാണ് നഗരസഭ ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.റഫീഖ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.രാജീവൻ, എൽ.ഡീനു, കെ.ഫൈസൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കട പൂട്ടി സീൽ ചെയ്തത്. വരും ദിവസങ്ങളിലും നഗരത്തിൽ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന കർശനമാക്കുമെന്നും നിയമ ലംഘനങ്ങൾ ബോധ്യപ്പെട്ടാൽ സ്ഥാപനം അടച്ചു പൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ജെ.ആർ.ലാൽകുമാർ അറിയിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
