അതുല്‍ കൃഷ്ണയ്ക്ക് കുട്ടികര്‍ഷക പുരസ്കാരം

Share to


Perinthalmanna Radio
Date: 20-08-2025

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ കുട്ടിക്കർഷകർക്കായി കൃഷിഭവൻ ഏർപ്പെടുത്തിയ പുരസ്കാരം പരിയാപുരം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥി സി.അതുല്‍ കൃഷ്ണയ്ക്ക്.

ഓണത്തിന് വിളവെടുപ്പിനായി ഒരുങ്ങുന്ന ചെണ്ടുമല്ലി തോട്ടമാണ് അതുലിന്‍റെ കൃഷിയിലെ ഹൈലൈറ്റ്. ആയിരത്തോളം ചെണ്ടുമല്ലി തൈകള്‍ ഓണവിപണി ലക്ഷ്യമിട്ട് അതുല്‍ വളർത്തുന്നു. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് സൂര്യകാന്തി കൃഷി ചെയ്തായിരുന്നു അതുലിന്‍റെ കൃഷിയിലേക്കുള്ള അരങ്ങേറ്റം. വെണ്ട, വഴുതന, പച്ചമുളക്, കൂർക്ക, ചേന, കപ്പ, വാഴ, മഞ്ഞള്‍ തുടങ്ങിയ വിളകള്‍ ജൈവരീതിയില്‍ കൃഷി ചെയ്യുന്നുണ്ട് ഈ മിടുക്കൻ.

അങ്ങാടിപ്പുറം കൃഷി ഓഫീസർ ഡാസല്‍ സേവ്യറിന്‍റെ നേതൃത്വത്തില്‍ മികച്ച പിന്തുണയും ലഭിക്കുന്നു. അങ്ങാടിപ്പുറം എം.പി.നാരായണമേനോൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ ഉപഹാരം നല്‍കി.

തിരൂർക്കാട് സ്വദേശികളും യോഗ പരിശീലകരുമായ ചെന്ത്രത്തില്‍ സുനില്‍കുമാറിന്‍റെയും ദീപശ്രീയുടെയും മകനാണ് അതുല്‍. ബിടെക് വിദ്യാർഥിനിയായ അഞ്ജന സഹോദരിയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *