സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ്ങിന് ഇനി 4 ദിവസം കൂടി

Share to


Perinthalmanna Radio
Date: 21-08-2025

മലപ്പുറം: സാമൂഹിക സുരക്ഷാ പെൻഷൻ മസ്റ്ററിങ് നടത്താൻ ഇനി നാലു ദിവസം കൂടി. ജില്ലയിൽ മസ്റ്ററിങ് നടത്താൻ ഇനി ബാക്കിയുള്ളത് 64,458 പേരാണ്. ഇതുവരെ 4,73,513 പേർ മസ്റ്ററിങ് നടത്തി. 88.02% ഗുണഭോക്താക്കളും മസ്റ്ററിങ് പൂർത്തിയാക്കി.

ജില്ലയിലൊട്ടാകെ 5,37,971 പേരാണു ക്ഷേമപെൻഷനുകൾ വാങ്ങുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ മസ്റ്ററിങ് നടത്തിയിരിക്കുന്നത് ജില്ലയിലാണ്. ജില്ലയിലെ പഞ്ചായത്തുകളിൽ 4,47,691, നഗരസഭകളിൽ 90,280 പെൻഷൻ ഗുണഭോക്താക്കളുമാണുള്ളത്. ഇവരിൽ ജനറൽ വിഭാഗത്തിൽ 5,06,603 പേരും എസ്‍സി വിഭാഗത്തിൽ 26,654 പേരും എസ്ടി വിഭാഗത്തിൽ 4,714 പേരുമാണുള്ളത്. മസ്റ്ററിങ് നടത്താത്തവരുടെ ക്ഷേമപെൻഷൻ തുടർന്നുള്ള മാസങ്ങളിൽ തടയും. സമയപരിധി കഴിഞ്ഞു മസ്റ്ററിങ് നടത്തിയാലും തടഞ്ഞുവച്ച തുക തിരികെ ലഭിക്കില്ല.

കർഷകത്തൊഴിലാളി പെൻഷൻ വാങ്ങുന്ന 21,646 പേരിൽ 18,663 പേരും ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ വാങ്ങുന്ന 2,97,621 പേരിൽ 2,60,517 പേരും ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ സ്‌കീം പെൻഷൻ വാങ്ങുന്ന 56,826 പേരിൽ 47,816 പേരും 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ വാങ്ങുന്ന 6,712 പേരിൽ 6,193 പേരും ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ വാങ്ങുന്ന 1,55,166 പേരിൽ 1,40,324 പേരും മസ്റ്ററിങ് പൂർത്തീകരിച്ചു.

2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ചവരാണ് ഇപ്പോൾ മസ്റ്ററിങ് നടത്തേണ്ടത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *