പെരിന്തൽമണ്ണയിൽ തെരുവു നായശല്യം രൂക്ഷം

Share to


Perinthalmanna Radio
Date: 22-08-2025

പെരിന്തൽമണ്ണ:  മൂസക്കുട്ടി ബസ് സ്‌റ്റാൻഡിലും പെരിന്തൽമണ്ണ ടൗണിലെ പ്രധാന റോഡുകളിലും തെരുവു നായ്‌ക്കളുടെ വിളയാട്ടത്തിൽ പൊറുതി മുട്ടി ജനം. ഒരു മാസം മുൻപ് ടൗണിൽ വച്ച് മൂന്നു പേർക്ക് നായ്‌ക്കളുടെ കട‌ിയേറ്റിരുന്നു. ബസ്‌സ്‌റ്റാൻഡിൽ പലപ്പോഴും ബസ് കയറാനും ഇറങ്ങാനും വരെ യാത്രക്കാർക്ക് ഭീതിയാണ്. ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ കാടുപിടിച്ചു കിടക്കുന്ന തരിശിട്ട വയലുകൾ ഇവയുടെ ഒളിത്താവളങ്ങളായി മാറിയിട്ടുണ്ട്. എത്രയും പെട്ടെന്ന് നായ്‌ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *