
Perinthalmanna Radio
Date: 22-08-2025
അങ്ങാടിപ്പുറം: ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ രാത്രികാല മെമു നാളെ (ശനിയാഴ്ച്ച) മുതല്‍ സര്‍വീസ് തുടങ്ങുന്നു. രാത്രി 8.35ന് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ സര്‍വീസ് നിലമ്പൂരിലേക്ക് യാത്ര പുറപ്പെടും. എറണാകുളം, തൃശ്ശൂര്‍ എന്നീ മേഖലകളില്‍ നിന്ന് രാത്രി നിലമ്പൂരേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനെ കൂടാതെ മെമുവിനെയും ആശ്രയിക്കാം. രാത്രി 8.35ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 10.05ന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തും.
എന്നാല്‍ നിലവില്‍ ഒരുക്കിയിരിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമായി തുടരുകയാണ്. നിലവിലെ സമയം വന്ദേഭാരത് അടക്കമുള്ള ട്രെയിനുകള്‍ക്ക് പ്രയാസമുണ്ടാക്കും. ഷൊര്‍ണൂരില്‍ നിന്ന് 9.15ന് പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കും. ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് എന്നിവയ്ക്കും കണക്ഷന്‍ ഉറപ്പിക്കാനാവും എന്നാണ് സമയമാറ്റം ആവശ്യപ്പെടുന്നവര്‍ വ്യക്തമാക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
