
Perinthalmanna Radio
Date: 08-09-2025
സംസ്ഥാനത്ത് നാലു വർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തിക വർഷം മുതൽ 2024-2025 വരെയുള്ള കണക്കാണിത്.
ഭൂമി, കെട്ടിടം, ഫ്ലാറ്റ്, കൊമേഴ്സ്യൽ വസ്തുക്കൾ എന്നിവയുടെ രജിസ്ട്രേഷനിലൂടെ ലഭിച്ച തുകയാണിതെന്നാണ് രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ഓഫീസ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകൾ വഴിയാണ് ആധാരം രജിസ്ട്രേഷൻ നടത്തുന്നത്.
സംസ്ഥാനത്ത് 4859 പേർ സ്വന്തമായി ആധാരം എഴുതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകനായ എം.കെ. ഹരിദാസിന് ലഭിച്ച മറുപടിയിൽ പറയുന്നു.
അതേ സമയം, സംസ്ഥാനത്ത് ആധാരം എഴുത്തുകാർ, സർക്കാർ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ ഫീസ് ഈടാക്കുന്നുവെന്ന പരാതി ശക്തമാണ്. ഭൂമിവില എത്രയാണെങ്കിലും എട്ടു ലക്ഷത്തിനുമേലെ മൂല്യമുള്ള ആധാരത്തിന് 10,000 രൂപയെ ഫീസായി ഈടാക്കാവൂ എന്നാണ് സർക്കാർ നിബന്ധന. ഇത് പരിഗണിക്കാതെ ഭൂമിയുടെ ആകെ വിലയുടെ അടിസ്ഥാനത്തിൽ ഉയർന്ന ഫീസ് ആധാരം എഴുത്തുകാർ വാങ്ങുന്നുവെന്നാണ് പരാതി.
സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും വർഷംതിരിച്ചുള്ള കണക്ക്*
(വർഷം, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്) (തുക കോടിയിൽ)
1) 2021-22 – 3246.81, 1185.07
2) 2022-23 – 4138.57, 1523.54
3) 2023-24 – 3819.86, 1399.49
4) 2024-25 -4122.27, 1456.65
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
