തദ്ദേശ തെരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നഗരസഭയിൽ 45217 വോട്ടർമാർ

Share to


Perinthalmanna Radio
Date: 09-09-2025

പെരിന്തൽമണ്ണ : തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെ പെരിന്തൽമണ്ണ നഗരസഭയിൽ 45217 വോട്ടർമാർ. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേരി നഗരസഭയിൽ. 81,808 വോട്ടർമാരാണ് നഗരസഭയിലുള്ളത്. 12 നഗരസഭകളിലായി 6,15,535 വോട്ടർമാരാണുള്ളത്. ഇതിൽ 12 പേർ ട്രാൻസ്ജെൻഡർ വോട്ടർമാരാണ്. 68128 വോട്ടർമാരുള്ള പൊന്നാനി നഗരസഭയാണ് രണ്ടാമത്. 57,215 വോട്ടർമാരുള്ള മലപ്പുറം മൂന്നാമതാണ്. വളാഞ്ചേരി നഗരസഭയിലാണ് ഏറ്റവും കുറവ് -33,644 വോട്ടർമാർ മാത്രമാണ് നഗരസഭയിലുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരെ ചേർത്തതും മഞ്ചേരി നഗരസഭയിലാണ്. 14,731 വോട്ടുകൾ അധികമായി ചേർത്തു. എല്ലാ നഗരസഭകളിലും 2,000 മുതൽ 4,000 വോട്ട് വരെ പുതുതായി ചേർത്തിട്ടുണ്ട്. 53 വാർഡുകൾ വീതമുള്ള പൊന്നാനി, മഞ്ചേരി നഗരസഭകളിലാണ് ഏറ്റവും കൂടുതൽ വാർഡുകളും ഉള്ളത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *