
Perinthalmanna Radio
Date: 10-09-2025
പെരിന്തൽമണ്ണ: ടൗണിന്റെ ഹൃദയ ഭാഗമായ കെഎസ്ആർടിസിക്ക് സമീപം ചേതന റോഡിൽ താമസിക്കുന്ന തണൽ വീട്ടിൽ പ്രേംകുമാറിൻ്റെ വീടിന്റെ പരിസരത്ത് വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ കൗതുകമായി അതിഥിയായി എത്തിയത് മുള്ളൻപന്നി. ഏറെ നേരം വീടിന്റെ പരിസരത്ത് പരിഭ്രാന്തി പരത്തിയ മുള്ളൻ പന്നിയെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്, വിനോദ് മുട്ടുങ്ങൽ എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മുള്ളൻ പന്നിയെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
