
Perinthalmanna Radio
Date: 12-09-2025
പുലാമന്തോൾ : വയോജനങ്ങൾക്കായി പുലാമന്തോൾ പഞ്ചായത്ത് ഒരുക്കിയ ഊട്ടി വിനോദ യാത്ര ആദ്യമായി ഊട്ടിയിലേക്ക് പോകുന്നവർക്കും സാമ്പത്തിക പ്രതിസന്ധികളിൽ യാത്രകൾക്ക് അവധി നൽകിയവർക്കും പ്രായവും ശാരീരിക അവശതയും മൂലം ആഗ്രഹം മാറ്റിവച്ചവർക്കുമെല്ലാം യാത്ര വേറിട്ട അനുഭൂതിയായി. പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് യാത്ര. ഇരുന്നൂറോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ, വൈസ് പ്രസിഡന്റ് ചന്ദ്രമോഹൻ പനങ്ങാട്, സ്ഥിരസമിതി അധ്യക്ഷരായ ടി.സാവിത്രി, കെ.മുഹമ്മദ് മുസ്തഫ, എം.ടി.നസീറ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.
………………………………………
———————————————
Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
