കോഴിക്കോട് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ തുടങ്ങി

Share to


Perinthalmanna Radio
Date: 12-09-2025

കരിപ്പൂർ: രാജ്യാന്തര യാത്രക്കാർക്കായി കോഴിക്കോട് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സംവിധാനമായി. ഇനി ഇ–ഗേറ്റ് സംവിധാനം വഴി 20 സെക്കൻഡുകൾ കൊണ്ട് യാത്രാ നടപടികൾ പൂർത്തിയാക്കാനാകും. രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്താനും മറ്റുമായി കൗണ്ടറുകൾക്കു മുൻപിൽ വരി നിൽക്കുന്ന സാഹചര്യം ഒഴിവാക്കാം.

കരിപ്പൂരിനു പുറമേ, അമൃത്‌സർ, ലക്നൗ, ട്രിച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഒരുക്കിയ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം ഇന്നലെ കേന്ദ്രമന്ത്രി അമിത് ഷാ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു.

കലക്ടർ ആർ.വിനോദ്, എസ്പി ആർ.വിശ്വനാഥ്, എയർപോർട്ട് ഡയറക്ടർ മുനീർ മാടമ്പാട്ട്, കെ.അരുൺമോഹൻ, അരുൺ കെ.പവിത്രൻ, എഫ്ആർആർഒ കൃഷ്ണരാജ്, ഐസിജിഎസ് കമൻഡാന്റ് സന്ദീപ് സിങ്, കസ്റ്റംസ് പ്രിവന്റീവ് ഡപ്യൂട്ടി കമ്മിഷണർ എസ്.ശ്യാം നാഥ്, സിനോയ് കെ.മാത്യു, എഎസ്പി കാർത്തിക് ബാലകുമാർ, കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാജീവ് കുമാർ പള്ളിയിൽ, സിഐഎസ്എഫ് ഡപ്യുട്ടി കമൻഡാന്റ് അഖിലേഷ് കുമാർ, എയർപോർട്ട് ഓപ്പറേറ്റേഴ്സ് കമ്മിറ്റി ചെയർമാൻ ജിയോ ജോർജ് എമ്മാട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *