ജില്ലയില്‍ ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 1,602 വാഹനാപകടങ്ങള്‍

Share to


Perinthalmanna Radio
Date: 15-09-2025

മലപ്പുറം: നിയമങ്ങള്‍ ശക്തമാക്കിയിട്ടും ജില്ലയില്‍ വാഹനാപകടങ്ങള്‍ വർദ്ധിക്കുന്നുവെന്ന് കണക്കുകള്‍. ഈ വർഷം ആഗസ്റ്റ് വരെ റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത് 1,602 കേസുകളെന്ന് ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 160 പേർ മരിക്കുകയും 1,602 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 3,488 ആയിരുന്നു. 2023ല്‍ 3,256 വാഹനാപകടങ്ങളാണ് റിപ്പോർട്ട്‌ ചെയ്തത്.

2022, 2021 വർഷങ്ങളില്‍ കേസുകളുടെ എണ്ണം യഥാക്രമം 2992, 2152 എന്നിങ്ങനെയായിരുന്നു. അമിതവേഗത, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത്, ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിക്കുക, റെഡ് സിഗ്നല്‍ അവഗണിക്കുക, തെറ്റായ ദിശയില്‍ വണ്ടിയോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞാല്‍ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തില്‍ പെടുന്നവയില്‍ കൂടുതലും.

റോഡില്‍ മോട്ടോർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന കണ്ടാല്‍ ബൈക്കിന്റെ വിവരങ്ങള്‍ ലഭിക്കാതിരിക്കാൻ പിറകിലിരിക്കുന്നയാള്‍ നമ്ബർ പ്ലേറ്റ് കാല് കൊണ്ട് മറച്ചുപിടിക്കുന്ന പ്രവണതയുണ്ട്. ക്യാമറകളും മറ്റും പരിശോധിച്ച്‌ ഇത്തരം കുട്ടിഡ്രൈവർമാരെ പിടികൂടാറാണ് പതിവ്. ബൈക്കില്‍ അള്‍ട്രേഷൻ നടത്തുന്നതിലും മുന്നില്‍ കുട്ടി ഡ്രൈവർമാരാണ്. ബൈക്കിലെ രണ്ട് മിററുകളും അഴിച്ചു മാറ്റിയും വലിയ ശബ്ദമുള്ള സൈലൻസർ ഘടിപ്പിച്ചും അടക്കം നിരത്തില്‍ ചീറിപ്പായുന്നവരുണ്ട്.

വർഷം –അപകടങ്ങളുടെ എണ്ണം—മരണം—പരിക്കേറ്റവർ

2021——–2,152———292——-2,396

2022——–2,992——–321——-3,499

2023——–3,256——–313——-3,805

2024——–3,448—–303—-3,842
2025——-19,05—–160—-1,602

ആർട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ക്യാമറകളുടെ വരവോടെ ജനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കുക എന്നത് ശീലമായി മാറിക്കഴിഞ്ഞു. ഇത് അപകടങ്ങളുടെ തീവ്രത വളരെയധികം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.എന്നാല്‍, പലരും ചിൻ സ്ട്രാപ്പ് ടൈറ്റ് ആക്കാത്തത് പൊതുവെ കണ്ടു വരുന്നുണ്ടെന്ന് മലപ്പുറം റീജണല്‍ ട്രാൻസ്‌പോർട്ട് ഓഫീസർ ബി.ഷെഫീഖ് പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *