
Perinthalmanna Radio
Date: 15-09-2025
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ ഭഗവതിക്കണ്ടത്തിൽ ഞാറുനടീൽ യജ്ഞം 21-ന് നടക്കും വടക്കെ നടയ്ക്കു താഴെ ആറാട്ട് കടവിനക്കരെ 1.88 ഏക്കർ വിസ്തൃതിയുള്ള ഒറ്റക്കണ്ടമാണ് ‘വല്യണ്ടം’ എന്നറിയപ്പെടുന്ന ഭഗവതിക്കണ്ടം. ‘അരി മണിയൊന്ന് ഇന്നും വിളയും’ എന്ന് വിശ്വാസമുള്ള ഈ കണ്ടത്തിൽ ഒറ്റ ദിവസം കൊണ്ട് ഞാറുനടീൽ പൂർത്തിയാക്കും. രാവിലെ 9.30-ന് പന്തീരടിപ്പൂജയ്ക്കു ശേഷം കളത്തും ചാളക്കൽ കർഷക കുടുംബത്തിലെ മൂപ്പൻ പാടവരമ്പത്ത് വിളക്ക് തെളിച്ച് ഇളനീർ വെട്ടി ആടിയശേഷം ആദ്യ ഞാറ്റുമുടി ദേവസ്വം പ്രതിനിധിയെ ഏൽപ്പിക്കും. ദേവസ്വം പ്രതിനിധി ഞാറ്റുമുടി പാടത്ത് ഇറക്കി വെച്ചു കൊണ്ട് നടീലിന് തുടക്കമാകും. ഭക്തർ ഞാറ്റുമുടി കണ്ടത്തിൽ നട്ടുകൊണ്ട് നടീലിൽ പങ്കാളികളാകും. വൈകീട്ട് 4.30-ന് തിരിഞ്ഞു പന്തീരടി പൂജയ്ക്ക് മുൻപ് നടീൽയജ്ഞം പൂർത്തിയാകും. യജ്ഞ സമാപ്തിയുടെ സന്തോഷത്തിൽ നടീലിൽ പങ്കെടുത്ത കർഷകകുടുംബത്തിലെ അംഗങ്ങൾ വടക്കെനടയ്ക്ക് താഴെ ചവിട്ടുകളി അവതരിപ്പിക്കും.
……………………………………….
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
