ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്‌കാരം പെരിന്തൽമണ്ണയിലെ പച്ചതുരുത്തിന്

Share to


Perinthalmanna Radio
Date: 17-09-2025

പെരിന്തൽമണ്ണ:  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പച്ചതുരുത്ത് പുരസ്കാര നിർണയത്തിൽ, മലപ്പുറം ജില്ലയിലെ മികച്ച പച്ചതുരുത്ത് പുരസ്കാരം പെരിന്തൽമണ്ണ നഗരസഭയിലെ എരവിമംഗലത്തെ പച്ചതുരുത്തിന് ലഭിച്ചു.

മൊട്ടകുന്നായി കിടന്നിരുന്ന സ്ഥലത്തെ കഴിഞ്ഞ കൗൺസിലാണ് പച്ചതുരുത്തായി വിഭാവനം ചെയ്തത്. നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായി വികസിപ്പിച്ച ഈ പച്ചതുരുത്ത്, വിവിധങ്ങളായ ഫലം വൃക്ഷങ്ങളും പച്ചക്കറി കൃഷിയും പൂക്കൃഷിയും സസ്യജാലങ്ങളുമൊക്കെയുമായി സമൃദ്ധമായ ഒരു ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പച്ചതുരുത്തിന്റെ സംരക്ഷണത്തിനൊപ്പം വിശ്രമവേളകൾ ചെലവഴിക്കാനാവുന്ന സൗകര്യങ്ങളടങ്ങിയ പദ്ധതികൾക്കും നഗരസഭ നേതൃത്വം നൽകുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *