
Perinthalmanna Radio
Date: 17-09-2025
പട്ടിക്കാട് : നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും യുവതലമുറയെ കാർഷിക രംഗത്തേക്ക് ആകർഷിക്കുന്നതിനുമായി നേരിട്ട് കൃഷിയിറക്കി മുള്ള്യാകുർശ്ശി എം.ടി. മമ്മി ഹാജി വായനശാലയുടെ വേറിട്ട മാതൃക. വായനശാലയുടെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷമായി തുടരുന്ന കാർഷിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് മുള്ള്യാകുർശ്ശി കൊക്കാട് ലഭ്യമാക്കിയ വയലിൽ കൃഷിയിറക്കിയത്. വിളവെടുത്തു കിട്ടുന്ന നെല്ലിൽ നിന്ന് കാരുണ്യ സ്ഥാപനങ്ങൾക്ക് വിഹിതം നൽകുന്നതിനും വായനശാല തീരുമാനിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട് ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.ഫിറോസ്ഖാൻ, കോക്കാട്ടിൽ കുഞ്ഞുണ്ണി, കോലെതൊടി കൃഷ്ണൻ, തെക്കൻ ബാബു, എം.ടി.ഹംസ, പി.യൂസഫ്, കെ.ടി.അബ്ദുസമദ്, കോക്കാടിൽ മാനുട്ടി, എം.ടി.മുഹമ്മദ്, കാപ്പിൽ നബ്ഹാൻ എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
