മങ്കട ടൗണിലെ ഗതാഗതക്കുരുക്ക്: സർവകക്ഷിയോഗം നാളെ

Share to


Perinthalmanna Radio
Date: 18-09-2025

മങ്കട : ടൗണിൽ അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് കെ.അസ്ഗർ അലിയുടെ നേതൃത്വത്തിൽ നാളെ സർവകക്ഷി, ഉദ്യോഗസ്ഥ യോഗം ചേരുന്നു. മങ്കട മേലെ അങ്ങാടിയിലെ രൂക്ഷമായ ഗതാഗത കുരുക്ക് മൂലം വ്യാപാരികൾക്കും യാത്രക്കാർക്കും ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. പലപ്പോഴും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീണ്ട് പോകാറുണ്ട്. മങ്കട, കൂട്ടിൽ റോഡുകളിൽ നിന്നുള്ള ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ഗതാഗത തടസ്സവും കൂട്ടിൽ റോഡിലുള്ള റോഡിന്റെ പ്രവേശന ഭാഗത്തെ വീതി കുറവും റോഡിലെ സ്ഥിരം കുഴികളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. മുൻപ് ഒട്ടേറെ തവണ യോഗങ്ങൾ ചേരുകയും പല നിർദ്ദേശങ്ങൾ വരുകയും ചെയ്തിട്ടും ഇവയൊന്നും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല.

ഗതാഗതക്കുരുക്ക് ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് മുൻകൈയെടുത്ത് ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിന് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. മങ്കടയിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊലീസ്, ഗതാഗത വകുപ്പ്, വ്യാപാരികൾ, ഓട്ടോറിക്ഷ തൊഴിലാളി പ്രതിനിധികൾ, ബസ് ഉടമകൾ, സ്ഥാപന മേധാവികൾ, പൊതുപ്രവർത്തകർ തുടങ്ങിയവരുടെ യോഗം 19ന് വൈകിട്ട് നാലിന് മങ്കട പഞ്ചായത്തിന്റെ പകൽ വീട്ടിലാണ് ചേരുക.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *