പെരിന്തൽമണ്ണയിൽ ഓടി കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Share to


Perinthalmanna Radio
Date: 22-09-2025

പെരിന്തൽമണ്ണ : പൊന്ന്യാകുർശി സ്വദേശി ഷാജഹാൻ്റെ ഉടമസ്ഥ‌തയിലുള്ള കാർ ഓടി കൊണ്ടിരിക്കേ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ആറോടെ പാതായ്ക്കര ഐടിഐ റോഡിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.
ജില്ലാ ട്രോമാകെയർ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജില്ലാ ട്രോമാകെയർ സ്‌റ്റേഷൻ യൂണിറ്റ് പ്രവർത്തകരും അസി.സ്‌റ്റേഷൻ ഓഫിസർ പി.നാസറിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *