
Perinthalmanna Radio
Date: 24-09-2025
മേലാറ്റൂർ: റോഡിന്റെ ഉയര വ്യത്യാസം കാരണം ചെമ്മാണിയോട്- പുത്തൻപള്ളി റോഡ് ജങ്‌ഷനിലുണ്ടാകുന്ന യാത്രാ ദുരീതത്തിന് പരിഹാരം കാണുന്നതിനുള്ള കോൺക്രീറ്റിങ് പൂർത്തിയായി. ഗ്രാമ പഞ്ചായത്ത് അനുവദിച്ച 3.38 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്.
നിലമ്പൂർ- പെരുമ്പിലാവ് സംസ്ഥാന പാത വീതി കൂട്ടി നവീകരിക്കുന്നതിനായി പാതയോരത്ത് അഴുക്കുചാൽ നിർമിച്ച് സ്ലാബിട്ട് മുടിയതോടെയാണ് പുത്തൻ പള്ളി റോഡും ചെമ്മാണിയോട് റോഡും തമ്മിൽ രണ്ടടിയിൽ അധികം ഉയര വ്യത്യാസം വന്ന് ഇത് ഗതാഗതത്തിന് വലിയ ഭീഷണിയായിരുന്നു. രണ്ടു വർഷത്തിൽ അധികമായി ഇവിടെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു. പലപ്പോഴും അപകടങ്ങളും സംഭവിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് നടപടി വേണമെന്ന ജനകീയ ആവശ്യം ശക്തമായതോടെയാണ് ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതും പണി നടത്തിയതും ഇരു റോഡുകളും കൂടി ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്തതിനാൽ രണ്ടാഴ്ചത്തേക്ക് ഈ വഴി ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
