
Perinthalmanna Radio
Date: 25-09-2025
പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തി. പെരിന്തൽമണ്ണയിലെ തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ജീവനം പദ്ധതിയിലെ അഴിമതികൾ അന്വേഷിക്കുക, കത്താത്ത തെരുവ് വിളക്കുകൾ ഉടൻ റിപ്പയർ ചെയ്യുക, ഇൻഡോർ മാർക്കറ്റിന്റെ പണി ഉടൻ പൂർത്തീകരിക്കുക, സർക്കാർ ആയുർവേദ ആശുപത്രിയുടെ കെട്ടിടം പണി ഉടൻ പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ജില്ല ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻറ് പച്ചീരി നാസർ അധ്യക്ഷത വഹിച്ചു.
നജീബ് കാന്തപുരം എം.എൽ.എ. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാലകത്ത് ബഷീർ, ജില്ല സെക്രട്ടറി താമരത്ത് ഉസ്‌മാൻ, മണ്ഡലം പ്രസിഡൻറ് എ.കെ. നാസർ, നഗരസഭ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂഖ്, കിഴിശ്ശേരി ബാപ്പു എന്നിവർ സംസാരിച്ചു. പി.ബഷീർ, കൊളക്കാടൻ അസീസ് പത്തത്ത് ജാഫർ, കെ.പി. ഫാറൂഖ് തെക്കത്ത് ഉസ്‌മാൻ, ഹബീബ് മണ്ണെങ്ങൾ, കുഞ്ഞി മുഹമ്മദ് കുരിയാടൻ, ഫിറോസ് വള്ളിൽ കുന്നത്ത്, നൗഷാദ്, പച്ചീരി ജലാൽ, ഉനൈസ് കക്കൂത്ത്, വി.ടി. ഷെരീഫ് വാർഡ് ഭാരവാഹികൾ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
