
Perinthalmanna Radio
Date: 28-09-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിതമാകുന്ന ബഡ്സ് സ്കൂള്‍, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മാതൃകയായിരുന്ന മദർ തെരേസയുടെ സ്മാരകമാക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
പരിയാപുരത്തെ കോനാലിക്കല് ബാബുവർഗീസ് സംഭാവനയായി നല്കിയ സ്ഥലത്താണ് മൂന്നുനിലകളില്‍ മൂന്നര കോടിയോളം രൂപ ചെലവ് വരുന്ന കേരളത്തിലെ ഏറ്റവും വലിയ ബഡ്സ് സ്കൂള്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പണിയുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നില വാർപ്പ് കഴിഞ്ഞു. ഇപ്പോള്‍ താഴെ അരിപ്രയില്‍ മഹല്ല് കമ്മിറ്റി നടത്തുന്ന മദ്രസയിലാണ് താല്‍ക്കാലികമായി ബഡ്സ് സ്കൂള്‍ പ്രവർത്തിക്കുന്നത്. ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കില്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടില്‍ സുനില്‍ ബാബു, സെലീന താണിയൻ, ഫൗസിയ തവളേങ്ങല്‍, സെക്രട്ടറി സുഹാസ് ലാല്‍ എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
