
Perinthalmanna Radio
Date: 02-10-2025
പെരിന്തൽമണ്ണ: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി രാത്രിയിൽ ഷൊർണൂർ–നിലമ്പൂർ മെമുവിന്റെ വൈകിയോട്ടം. രാത്രി 8.35ന് ആണ് മെമു സർവീസ് ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ടത്. ഇത് 9.15ന് എങ്കിലും പുറപ്പെടുന്ന രീതിയിലേക്ക് വൈകിപ്പിക്കണമെന്ന ആവശ്യം തുടക്കം മുതലേ ശക്തമായുണ്ട്. അങ്ങനെ വന്നാൽ രാത്രി തിരുവനന്തപുരം, എറണാകുളം, കോട്ടയം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ട്രെയിനുകൾക്ക് കൂടി കണക്ഷൻ ലഭിക്കും.
രാത്രി 8.30നും 9.30നും ഇടയ്ക്ക് ഷൊർണൂരിൽ ട്രെയിനിറങ്ങി തുടർയാത്രാ സൗകര്യത്തിനായി പരക്കം പായുന്ന ഒട്ടേറെ യാത്രക്കാരുണ്ട്. മാത്രമല്ല മെമുവിന്റെ സമയമാറ്റം വഴി സർവീസ് കൂടുതൽ ലാഭകരവും ആകും. കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാത്രികാല മെമു സർവീസ് 9.45 വരെ വൈകിയാണ് ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. വന്ദേഭാരത് ട്രെയിനിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് പലയിടങ്ങളിലും ഈ ട്രെയിൻ പിടിച്ചിടുന്നത്. ഇതുമൂലം ഷൊർണൂരിലെത്തുമ്പോൾ വൈകുകയാണ്. ട്രെയിൻ വൈകുന്നതുമൂലം ചില യാത്രക്കാർക്ക് പ്രയാസമുണ്ടെങ്കിലും നൂറുകണക്കിന് യാത്രക്കാർക്ക് ഇത് ഗുണം ചെയ്യുന്നുണ്ട്.
8.30നുള്ള വന്ദേഭാരത്, 9.10ന് കോട്ടയം വഴിയെത്തുന്ന കണ്ണൂർ ജനശതാബ്ദി, 8.57നുള്ള പൂർണ എക്സ്പ്രസ്, 8.55നുള്ള മരുസാഗർ എസ്എഫ് എക്സ്പ്രസ്, 8.55നുള്ള നിസാമുദ്ദീൻ വീക്ലി, 8.35നുള്ള തിരുവനന്തപുരം എക്സ്പ്രസ്, 8.55നുള്ള കൊച്ചുവേളി വീക്ലി, 8.55നുള്ള ഓഖ–എറണാകുളം, 8.55നുള്ള നാഗർകോവിൽ വീക്ലി, 8.35നുള്ള തിരുവനന്തപുരം എക്സ്പ്രസ്, 8.55നുള്ള തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ്, ഒൻപതിനുള്ള യശ്വന്ത്പുരം എക്സ്പ്രസ്, 9.15നുള്ള തിരുവനന്തപുരം എക്സ്പ്രസ്, 9.35നുള്ള പുതുച്ചേരി എക്സ്പ്രസ് എന്നിവയിലെല്ലാം നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ഏറെയുണ്ട്. ഇവർക്കെല്ലാം ഇതുവഴി നാടുപിടിക്കാൻ കണക്ഷൻ ട്രെയിൻ ലഭിക്കും. തിരുവനന്തപുരത്തു നിന്നുള്ള ജനശതാബ്ദി എക്സ്പ്രസ് കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ വഴി എത്തുന്നതാണ്. നിലമ്പൂർ ഭാഗത്തേക്ക് വലിയ തോതിൽ യാത്രക്കാരുള്ള ട്രെയിനാണ് ഇത്.
പുലർച്ചെയുള്ള നിലമ്പൂർ–ഷൊർണൂർ മെമു സർവീസ് നേരത്തേ ആക്കിയതു വഴി ആയിരക്കണക്കിനു യാത്രക്കാർക്കാണ് ആശ്വാസമായത്. ഇതുവഴി 4.30ന് ഷൊർണൂരിൽനിന്നുള്ള എറണാകുളം മെമുവിനും പാലക്കാട്–കോയമ്പത്തൂർ–ചെന്നൈ ഭാഗത്തേക്കുള്ള 4.50ന്റെ വെസ്റ്റ് കോസ്റ്റ് സൂപ്പർ ഫാസ്റ്റിനും കണക്ഷൻ ലഭിക്കുന്നുണ്ട്. നിലമ്പൂർ–ഷൊർണൂർ മെമു തന്നെ 5ന് കണ്ണൂരിലേക്കും പോകും. 3 ദിശകളിലേക്കും ഇതുവഴി കണക്ഷൻ ലഭിച്ചു. രാത്രിയിലെ മെമു സർവീസ്
